മഞ്ചേരി : വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പ്രമേയവുമായി കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പിഎന്‍ പണിക്കരുടെ ചരമദിനമായ വായന ദിനം പാപ്പിനിപ്പാറ ഹികമിയ്യ ക്യാമ്പസിലെ കെംസിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.
ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വായന ദിനത്തിന്റെ ഭാഗമായി ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും,കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.കെ.പാറക്കടവ് വായനാ വാരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ശരീരത്തിന് ഊര്‍ജം പകരാന്‍ ഭക്ഷണമെന്നത് പോലെ മനസിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് വായനയെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.കെംസ് ഡയറക്ടർ കെ സി എം ശാക്കിർ കൊട്ടുക്കര അധ്യക്ഷത വഹിച്ചു. സി ഇ ഒ യു ടി എം ഷമീർ പുല്ലൂർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ വി ടി ഷമീർ സിദ്ധീഖി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി ആലായൻ നന്ദിയും പറഞ്ഞു.
The Best Online Portal in Malayalam

