കെംസ് വായനവാരം എഴുത്തുകാരൻ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

മഞ്ചേരി : വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പ്രമേയവുമായി കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പിഎന്‍ പണിക്കരുടെ ചരമദിനമായ വായന ദിനം പാപ്പിനിപ്പാറ ഹികമിയ്യ ക്യാമ്പസിലെ കെംസിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വായന ദിനത്തിന്റെ ഭാഗമായി ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും,കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.കെ.പാറക്കടവ് വായനാ വാരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ശരീരത്തിന് ഊര്‍ജം പകരാന്‍…

Read More

‘ബഹിരാകാശ രംഗത്തെ അറിവുകൾ സമൂഹ പുരോഗതിക്ക് പ്രയോജനപ്പെടുത്തണം’: മുഖ്യമന്ത്രി

ബഹിരാകാശ മേഖലയിലെ അറിവുകൾ അതിന്റെ പരിധികളിൽ മാത്രം ചുരുങ്ങാതെ പൊതുസമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-സ്‌പേസ് പാർക്കിന്റെ കോമൺ ഫെസിലിറ്റി സെന്ററിന്റെയും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2021-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയിൽ നൽകിയ ഒരു പ്രധാന വാഗ്ദാനം യാഥാർഥ്യമാകുന്നതിന്റെ ആദ്യചുവടുവെപ്പാണ് ഈ ശിലാസ്ഥാപനം. കോമൺ ഫെസിലിറ്റി സെന്ററും റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നിലവിൽ ആരംഭിക്കുന്നത്. കോമൺഫെസിലിറ്റി സെന്ററിനും റിസർച്ച് ആന്റ്…

Read More

ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവരെ ഒഴിപ്പിക്കും, എംബസിയിൽ രജിസ്റ്റർ ചെയ്യണം’; വിദേശകാര്യ മന്ത്രാലയം

ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി വിദേശകാര്യ മന്ത്രാലയം. ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും വ്യോമ മാർഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യപടിയായി ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസി നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇവരെ കരമാർഗമോ, വ്യോമ മാർഗമോ നാട്ടിലെത്തിക്കും. ഇന്ത്യൻ എംബസിയുടെ ഏകോപനത്തിലായിരിക്കും നടപടി. ജോർദാൻ, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക. ഇറാനിലെ ടെഹ്റാനിൽ നിന്ന് ക്വോമ നഗരത്തിലേക്ക് മാറ്റിയ 600 ഇന്ത്യൻ വിദ്യാർത്ഥികളെ…

Read More

അഹമ്മദാബാദ് വിമാനാപകടം: ‘വിമാനത്തിന് മുന്‍പ് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല’ ; എയര്‍ ഇന്ത്യ സിഇഒ

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ ബോയിങ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്ന സംശയം തള്ളി എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍. വിമാനത്തിന്റെ സമഗ്ര പരിശോധന 2023 ജൂണില്‍ നടത്തിയിരുന്നുവെന്നും അടുത്ത പരിശോധന 2025 ഡിസംബറില്‍ നടക്കാനിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ പൈലറ്റുമാര്‍ പരിചയസമ്പന്നര്‍ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിമാനത്തിന്റെ വലതുവശത്തെ എന്‍ജിന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തകരാറുകള്‍ പരിഹരിച്ച് പുനഃസ്ഥാപിച്ചു. ഇടതുവശത്തെ എന്‍ജിന്‍ ഏപ്രില്‍ പരിശോധിച്ചു. വിമാനത്തിന്റെ എഞ്ചിനുകള്‍ തുടര്‍ച്ചയായി പരിശോധിച്ചിരുന്നു. വിമാനത്തിന് ഒരു പ്രശ്‌നവും…

Read More

കൊല്ലത്ത് അങ്കണവാടിയിലെ ഫാൻ പൊട്ടിവീണു; മൂന്ന് വയസുകാരന്റെ തലയ്ക്ക് പരുക്കേറ്റു

കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്ക്. തലയ്ക്ക് പരുക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. വാടക കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികള്‍ ഇരിക്കുന്ന സമയം പൊട്ടിവീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Read More

KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു; ജൂലൈ 1 മുതൽ യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം

KSRTCയിൽ ലാൻഡ് ഫോൺ ഓഴിവാക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും. ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം. അതേസമയം ഇന്ന് കെഎസ്ആര്‍ടിസി ബസ് കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ വ്യാഴാഴ്ച ഒന്‍പതുമണിയോടെയാണ് സംഭവം. പുനലൂര്‍ കാഞ്ഞിരമല സ്വദേശി…

Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോളിംഗ് സമയം അവസാനിച്ചു; വോട്ടെണ്ണല്‍ തിങ്കളാഴ്ച

വീറും വാശിയും നിറഞ്ഞ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. 74.02 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഒടുവിലത്തെ കണക്ക്. അന്തിമകണക്ക് അല്‍പസമയത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടും. നിലമ്പൂരിന്റെ പുതിയ MLA ആരെന്ന് തിങ്കളാഴ്ചയറിയാം. ജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പ്രതികരിച്ചു. വോട്ടിംഗ് ശതമാനം ഉയര്‍ന്നത് വിജയപ്രതീക്ഷ കുറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തന്ന വലിയ സ്വീകര്യത വോട്ടായി മാറും. പോളിംഗ് ഉയര്‍ന്നാല്‍ യുഡിഫിന് അനുകൂലം എന്നതൊന്നും ശരിയല്ല. ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഉയരും….

Read More

സോണിയ ഗാന്ധി ആശുപത്രി വിട്ടു

നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിവിട്ടു. ശ്രീ ഗംഗാ റാം ആശുപത്രിയിൽ ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ജൂൺ 15 മുതൽ ചികിത്സയിലായിരുന്നു. നിലവിൽ സോണിയയുടെ ആരോഗ്യം സ്ഥിരതയോടെയാണെന്നും പ്രത്യേകം ഡയറ്റ് നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.സോണിയ ഗാന്ധിയെ ഞായറാഴ്ചയാണ് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളാണ് നൽകിയിരുന്നത്. അതേസമയം, ഈ വർഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ…

Read More

‘മന്ത്രി ഭാരതാംബയെ തള്ളിപ്പറഞ്ഞു, ഭരണനിർവഹണ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവൻ’; കുമ്മനം രാജശേഖരൻ

രാജ്ഭവനിൽ ഉണ്ടായ സംഭവം ലജ്ജാകരമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഒരു മന്ത്രി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നിന്ദ. ഭരണനിർവഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവൻ. അവിടെ നടക്കുന്ന പരിപാടികൾക്ക് പ്രോട്ടോകോൾ ഉണ്ട്. മന്ത്രി ഭാരതാംബയെ തള്ളിപ്പറഞ്ഞു. അസഹിഷ്ണുത കുട്ടികളിലേക്ക് കടത്തി വിട്ടു. മന്ത്രി ഇറങ്ങി പോയത് അനവസരത്തിൽ. ദേശീയ ഗാനത്തെയും ഭാരതാമ്പയേയും തള്ളിപ്പറഞ്ഞു. കാവിയോട് മന്ത്രിക്ക് എന്തുകൊണ്ട് ഇത്രയും അസഹിഷ്ണുത. നിലമ്പൂർ ഇലക്ഷനിൽ 10 വോട്ട് കിട്ടും എന്ന തെറ്റിദ്ധാരണ കൊണ്ടാണ് ഇത്തരം…

Read More

‘ഗവർണർ രാജ്ഭവനെ ആർഎസ്എസ് താവളമാക്കാൻ ശ്രമിക്കുന്നു’; മന്ത്രി വി ശിവൻകുട്ടി

ഗവർണർ രാജ്ഭവനെ ആർഎസ്എസ് താവളമാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. ഭരണഘടന പ്രകാരം പ്രവർത്തിച്ചാൽ മാത്രമെ ഗവർണറായി കാണാനാകൂ. സർക്കാർ പരിപാടിയിലും മന്ത്രിമാരുടെ കാറിലും പാർട്ടി ചിഹ്നം വച്ചാൽ അംഗീകരിക്കുമോ?. രാജ് ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചത് പ്രതിഷേധം അറിയിച്ച ശേഷമാണെന്നും മന്ത്രി പറഞ്ഞു. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ശിപാർശ അനുസരിച്ചാണ്. ഗവർണറുടെ പ്രവൃത്തി മതനിരപേക്ഷയ്ക്കെതിരാണ്. ഭാരതാംബ ചിത്രം ആർഎസ്എസ് ശാഖയിൽ വെക്കണം. ഗവർണറുടെ നടപടി കേരളത്തിന് നാണക്കേടാണ്. രാജ്ഭവൻ തിരുത്തലിന് തയ്യാറാകുന്നില്ലെന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി വി ശിവൻകുട്ടി…

Read More