കൊല്ലം പ്രവാസി സംഗമം ജിദ്ദ ക്രിസ്തുമസ് ന്യൂ ഇയർ കേരളപ്പിറവി ആഘോഷിച്ചു
ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ പി എസ് ജെ ) വളരെ മനോഹരമായ പരിപാടികളോടെ ക്രിസ്തുമസ് ന്യൂ ഇയർ കേരളപ്പിറവി ദിനങ്ങൾ ആഘോഷിച്ചു ഗ്രീൻ ലാൻഡ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും സംഘടനയുടെ പ്രവർത്തനവീഥിയിൽ നിൽക്കവേ മൺമറഞ്ഞ നേതാക്കളായ ഫാസിലുദീൻ ചടയമംഗലം, സുദീപ് സുന്ദരം എന്നിവരെ അനുസ്മരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തുകൊണ്ട് സംസാരിച്ചു. കൊറോണ മഹാമാരി കാലത്തു…