വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഫാറൂഖ് ഹദ്‌റാവി ആശുപത്രിയിൽ
മക്ക: വിശുദ്ധ ഹറമിലെ മുഅദ്ദിൻ ശൈഖ് ഫാറൂഖ് ഹദ്‌റാവിയെ അസുഖത്തെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഫോണിൽ ബന്ധപ്പെട്ട് ശൈഖ് ഫാറൂഖ് ഹദ്‌റാവിയുടെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. 48 വർഷം മുമ്പ് ഹിജ്‌റ 1394 ൽ ആണ് ശൈഖ് ഫാറൂഖ് ഹദ്‌റാവിയെ ആദ്യമായി മക്ക അൽഉംറ മസ്ജിദിൽ മുഅദ്ദിനായി നിയമിച്ചത്. 21 വർഷത്തിനു ശേഷം ഹിജ്‌റ 1415 ൽ വിശുദ്ധ ഹറമിൽ ഔദ്യോഗിക മുഅദ്ദിനായി നിയമിക്കുകയായിരുന്നു.