Headlines

‘വിദ്യാർഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകൾ; ഇത്തരം തെമ്മാടികളല്ല നാടിൻ്റെ കരുത്ത്’; കേരള സർവകലാശാല VC

വിവാദ പരാമർശവുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളാണ്. പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് അറിയാനാകും. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

ലഹരി പരിശോധന നടത്താൻ വെല്ലുവിളിക്കുന്നുവെന്നും വെറുതെ അലമ്പ് ഉണ്ടാക്കുന്ന ആളുകൾ, ബസിന് കല്ലെറിയുന്നവർ, റോഡിൽ ടയർ കത്തിക്കുന്ന ആളുകൾ, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകൾ ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിൻ്റെ കരുത്തെന്ന് മോഹനൻ കുന്നുമ്മൽ പറഞ്ഞു. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലരായ എന്നെ ഖരാവോ ചെയ്തത് നിങ്ങൾ ടിവിയിൽ കണ്ട് കാണുമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.