ശബരിമല യുവതി പ്രവേശനത്തിൽ സത്യവാങ്മൂലം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് വിവരം. മന്ത്രിസഭാ യോഗത്തിൽ പൂർണാർഥത്തിൽ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്ന് സൂചന. നാളെയാണ് സുപ്രീംകോടതിയിൽ തീരുമാനം അറിയിക്കേണ്ടത്. നാളെയും മന്ത്രിസഭാ യോഗം ചേരും. രാവിലെ ഏഴ് മണിക്കാകും യോഗം ചേരുക.രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ക്യാബിനറ്റ് യോഗമായിരിക്കും നടക്കുക. അതിനാൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. സർക്കാർ ജീവനക്കാരുടെ പ്രവർത്തിസമയം, ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം അടക്കമുള്ളവ ഉണ്ടാകുമെന്നാണ് വിവരം. ഇന്ന് വൈകുന്നേരം 4.30ക്ക് അവസാനിച്ച മന്ത്രിസഭാ യോഗം അവസാനിച്ചത് 7.15നാണ്. ഇതിന് പിന്നാലെയാണ് നാളെ വീണ്ടും മന്ത്രിസഭാ യോഗം ചേരാൻ തീരുമാനിച്ചത്.
അതേസമയം സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുളള ധനസഹായം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയിൽ നിന്ന് 14 ലക്ഷമാക്കി ഉയർത്തി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കാനും തീരുമാനമായി.









