സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരു. ജനുവരി എട്ട് മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം ഉച്ചയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ തള്ളിയതും യോഗം ചർച്ച ചെയ്യും. ഗവർണറുടെ നടപടി മന്ത്രിസഭാ യോഗം അപലപിച്ചേക്കും
സർക്കാരിന്റെ നൂറുദിന കർമപരിപാടികളും യോഗത്തിൽ ചർച്ചയാകും. ഓരോ വകുപ്പുകളിലും നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങൾ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ തെരഞ്ഞെടുക്കപ്പെടുന്നവ ഉൾപ്പെടുത്തിയാകും 100ദിന കർമപരിപാടി പ്രഖ്യാപിക്കുക. ക്ഷേമപെൻഷൻ 1500 രൂപയാക്കാനും സൗജന്യ കിറ്റ് വിതരണം തുടരാനും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.