സഭാ വസ്ത്രം അഴിച്ചുവെച്ച് ഫാ.തോമസ് കോട്ടൂര്‍ ജയില്‍ ജീവിതം തുടങ്ങി; ശിരോവസ്ത്രം അഴിച്ചു വെക്കാതെ സിസ്റ്റര്‍ സെഫി
സഭാ വസ്ത്രം അഴിച്ചുവെച്ച് ഫാ.തോമസ് കോട്ടൂര്‍ ജയില്‍ ജീവിതം തുടങ്ങി. ബുധനാഴ്ച്ച ഉച്ചയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരുവരെയും ജയിലില്‍ എത്തിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഇനിമുതല്‍ 4334 എന്നാണ് ഫാ.തോമസ് കോട്ടൂരിന്റെ മേല്‍വിലാസം. കൂട്ടുപ്രതി സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് മാറ്റിയത്. അട്ടക്കുളങ്ങര ജയിലിലെ 15ാം നമ്പര്‍ തടവുകാരിയാണ് സിസ്റ്റര്‍ സെഫി.ശിരോവസ്ത്രം അഴിക്കുന്നില്ല, ആഹാരം കഴിക്കുന്നില്ല, ജയിലിലെ രണ്ടാം രാത്രിയിലും ഉറങ്ങാതിരുന്ന് പ്രാര്‍ത്ഥന മാത്രം. അഭയാ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിസ്റ്റര്‍ സെഫിയുടേത് ജയില്‍…