സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയാകും

രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനുള്ള സമയപരിധി വൈകുന്നേരം ആറ് മണി വരെയാക്കി നീട്ടണമെന്നും കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ടോ പ്രോക്‌സി വോട്ടോ വേണമെന്നുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശയും യോഗത്തിൽ ചർച്ചയാകും

സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിച്ച കൗശികൻ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിന് മുന്നിലെത്തും. ഓൺലൈൻ വഴിയാണ് ഇന്നത്തെ മന്ത്രിസഭാ യോഗവും ചേരുക. തോമസ് ഐസക്, ഇ പി ജയരാജൻ എന്നീ മന്ത്രിമാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെ നിരീക്ഷണത്തിൽ പോകുകയും ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞാഴ്ച മന്ത്രിസഭാ യോഗം റദ്ദാക്കിയത്.