നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം; ഉമ്മൻചാണ്ടിയെ കെപിസിസി 18ന് ആദരിക്കും
നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്ക് ആദരസൂചകമായി കെപിസിസിയുടെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. 18ന് രാവിലെ 11 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കുന്ന ആഘോഷപരിപാടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള…