വയനാട് ജില്ലയില്‍ ഇന്ന് (16.09.20) 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 12 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2249 ആയി. 1711 പേര്‍ രോഗമുക്തരായി. നിലവില്‍ 527 പേരാണ് ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:
തൊണ്ടര്‍നാട് സ്വദേശികള്‍ 22 പേര്‍, മീനങ്ങാടി സ്വദേശികള്‍ 9, അമ്പലവയല്‍ സ്വദേശികള്‍ 8, വെള്ളമുണ്ട സ്വദേശികള്‍ 4, മേപ്പാടി, നെന്മേനി സ്വദേശികളായ 5 പേര്‍ വീതം, തരിയോട്, എടവക സ്വദേശികളായ 3 പേര്‍ വീതം, പൊഴുതന, പേരിയ, മാനന്തവാടി, അപ്പപ്പാറ, പടിഞ്ഞാറത്തറ, ബത്തേരി സ്വദേശികളായ 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, കണ്ണൂര്‍ ജില്ലയില്‍ ജോലി ചെയ്യുന്ന എടവക സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക, മുണ്ടേരി സ്‌കൂള്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായ 17 കോഴിക്കോട് സ്വദേശികള്‍, ഒരു ഉത്തരപ്രദേശ് സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒരു അപ്പപ്പാറ സ്വദേശിയുടെയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു മുള്ളന്‍കൊല്ലി സ്വദേശിയും ഒരു ബത്തേരി സ്വദേശിയും കോഴിക്കോടാണ് ചികിത്സയിലുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍:
സെപ്തംബര്‍ നാലിന് ഭോപ്പാലില്‍ നിന്ന് വന്ന പനമരം സ്വദേശി (24), 15ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (32), 15ന് ബാംഗ്ലൂരില്‍ നിന്ന് വന്ന നെന്മേനി സ്വദേശികള്‍ (38, 54, 30), 7ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന പനമരം സ്വദേശിനി (21).
12 പേര്‍ക്ക് രോഗമുക്തി.
ബത്തേരി, പൂതാടി, മീനങ്ങാടി സ്വദേശികളായ 2 പേര്‍ വീതവും അപ്പപ്പാറ, മേപ്പാടി, വാളവയല്‍, മൂപ്പൈനാട്, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും ഒരു അങ്കമാലി സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്