പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാനുള്ള കരാർ ടാറ്റാ പ്രൊജക്ട്‌സിന് നൽകി. 861.90 കോടി രൂപയ്ക്കാണ് പുതിയ മന്ദിരം നിർമിക്കുക. ഒരു വർഷം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.
നിലവിൽ നടക്കുന്ന പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. നിലവിലെ പാർലമെന്റ് മന്ദിരം ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാണ്. പുതിയ മന്ദിരം നിർമിച്ചാൽ പഴയ കെട്ടിടം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാണ് നീക്കം.
ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഇതിനടുത്ത് തന്നെ ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് നിർമാണം. രാഷ്ട്രപതി ഭവൻ ഇപ്പോഴുള്ളത് തന്നെ തുടരും. പാർലമെന്റ് മന്ദിരം, നോർത്ത്, സൗത്ത് ബ്ലോക്കുകൾ പൈതൃക കേന്ദ്രങ്ങളെന്ന നിലയിൽ നിലനിർത്തും.