തിരുവനന്തപുരം∙ 2021 ജനുവരിയിൽ സ്കൂൾ തുറക്കാനാകുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ അങ്കണത്തിലേക്ക് വരുന്ന കുട്ടികൾക്ക് പുതിയ സാഹചര്യം ഒരുക്കും. 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകളിൽ കെട്ടിട നിർമാണം നടത്തും. 27 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കും. 250 കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. എല്ലാ എൽപി സ്കൂളുകളും ഹൈടെക് ആക്കി മാറ്റാൻ ശ്രമിക്കും. 11,400 സ്കൂളുകളിൽ കംപ്യൂട്ടർ ലാബ് ഒരുക്കും.
വിദ്യാശ്രീ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യും. 150 പുതിയ കോഴ്സുകൾ കോളജുകളിൽ പ്രഖ്യാപിക്കും. പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളിൽ സെപ്ഷൽ റൂൾ ഉണ്ടാക്കുന്നതിന് സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ടാക്കും. സ്പെഷൽ റൂൾസിന് അവസാന രൂപം നൽകും. 100 ദിവസത്തിനുള്ളിൽ കോളജ്, ഹയർസെക്കൻഡറി മേഖലയിൽ 1000 തസ്തികകൾ സൃഷ്്ടിക്കും