കോവിഡ് -19 മഹാമാരിയെ നേരിടാന്‍ അര്‍പ്പണബോധത്തോടെ നാമമാത്ര വേതനത്തിന് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഓണസമ്മാനമായിട്ടാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശാ മീറ്റിംഗിങ്ങില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെയും ആശ വര്‍ക്കര്‍മരെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചിരുന്നു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് അദ്ദേഹം കത്തെഴുതി. ആശാ വര്‍ക്കര്‍മാര്‍ക്കുളള ഓണക്കോടികള്‍ ഡി സി സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണ എം.എല്‍ എ ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. കെ പി സി സി വൈസ് പ്രസിഡണ്ട് കെ.സി റോസക്കുട്ടി ടീച്ചര്‍, റസാഖ് കല്‍പ്പറ്റ, പി.പി. ആലി, കെ.കെ.അബ്രഹാം, മാണി ഫ്രാന്‍സിസ്, തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി കഴിഞ്ഞ മാര്‍ച്ച് 22 ന് തന്നെ സാനിറ്റ സൈറുകള്‍, മാസക്കുകള്‍, തെര്‍മല്‍ സ്‌ക്കാനറുകള്‍ എന്നിവ എത്തിച്ച് നല്‍കിയിരുന്നു. കൂടാതെ എല്ലാ കമ്മ്യൂണിറ്റി കിച്ചണിലേക്കും 28000 കിലോ അരിയും ധാന്യവര്‍ഗ്ഗങ്ങളും എത്തിച്ച് നല്‍കിയിരുന്നു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് പി പി ഇ
കിറ്റുകളും ഓണ്‍ലൈന്‍ പOനത്തിനായി ആദിവാസി കോളിനികളിലേക്ക് 350 സ്മാര്‍ട്ട് ടെലിവിഷനുകളും. മണ്ഡലത്തിലെ എല്ലാ കിഡ്‌നി, കരള്‍ മാറ്റി വെച്ച രോഗികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും മരുന്നു കിറ്റുകളും അദ്ദേഹം എത്തിച്ച് നല്‍കിയിരുന്നു
The Best Online Portal in Malayalam