കൊവിഡ് കാലത്തെ സമരങ്ങള്‍ക്ക് തടയിട്ട് ഹൈക്കോടതി; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയക്കും

കൊവിഡ് കാലത്ത് സമരങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ഹൈക്കോടതി. സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്രനിര്‍ദേശം പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. ജൂലൈ 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ലെന്നും കോടതി നിര്‍ദേശിച്ചു

10 പേര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശവും കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടന്നാല്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു

കൊവിഡ് കാലത്തെ സമരങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന പാര്‍ട്ടികളുടെ അംഗീകരാം റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.