എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ-7 • ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി • ജൂലായ് 11 ന് മുംബൈ – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി • ജൂലായ് 11 ന് ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി • ജൂലായ് 1ന് ദമാം- കൊച്ചി…

Read More

സര്‍ക്കാരിന്റെ കൈത്താങ്ങ്; രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് തുടരുകയാണ്. രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രി പറഞ്ഞു. ഏകദേശം നാല്‍പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി…

Read More

സ്വർണ്ണക്കടത്ത്; സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കള്ളക്കടത്ത് സംബന്ധിച്ച് എന്‍ ഐ എയും കസ്റ്റംസും ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ട്. അത് സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി. ആര്‍ക്കെതിരെയാണ് അന്വേഷണം എന്നത് പ്രശ്‌നമല്ല. ആര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെ. ശിവശങ്കരനെതിരായ ആരോപണത്തില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പെട്ടെന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ചെയ്തത് ശരിയോ തെറ്റോ എന്നാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ചീഫ് സെക്രട്ടറിയെയാണ് നിയോഗിച്ചിട്ടുള്ളത്. അന്വേഷണം ഒരിക്കലും പ്രഹസനമാകില്ല തീവ്രവാദ ബന്ധം സംബന്ധിച്ച് എന്‍ ഐ എയും കള്ളക്കടത്തുമായി ബന്ധപ്പെട്ട…

Read More

കാസര്‍കോടും എറണാകുളത്തും കോഴിക്കോടും സ്ഥിതി രൂക്ഷം; സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു

കാസര്‍കോട് ജില്ലയില്‍ സ്ഥിതി അല്‍പ്പം രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ച 74 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. ചെങ്കള, മധൂര്‍ പഞ്ചായത്തുകളിലാണ് കൂടുതല്‍ സമ്പര്‍ക്ക രോഗികളുള്ളത്. മൂന്നാം ഘട്ടത്തില്‍ ചെങ്കളയില്‍ 24 പേരും മധൂറില്‍ 15 പേരും രോഗബാധിതരായി. എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരില്‍ 64 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ചെല്ലാനം, കീഴ്മാട്, ആലുവ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതല്‍. ചെല്ലാനത്ത് ആകെ 544…

Read More

ഇടുക്കിയില്‍ 5 വയസ്സുകാരിയെ 13കാരന്‍ പീഡിപ്പിച്ചു; വിവരം ബന്ധുക്കള്‍ മറച്ചുവെച്ചു

ഇടുക്കിയില്‍ അഞ്ച് വയസ്സുകാരിയെ 13 വയസ്സുകാരന്‍ പീഡിപ്പിച്ചതായി പരാതി. ജൂലൈ പത്തിനാണ് സംഭവം. പെണ്‍കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം അതേസമയം വിവരം അറിഞ്ഞിട്ടും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് മറച്ചുവെച്ചു. എന്നാല്‍ ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തി കേസെടുത്തു. പെണ്‍കുട്ടിയെ പരിശോധനക്ക് വിധേയമാക്കി.

Read More

പ്ലസ് ടു പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം; സർട്ടിഫിക്കറ്റിൽ ഇനി വിദ്യാർത്ഥിയുടെ ഫോട്ടോയും മാതാപിതാക്കളുടെ പേരും

പ്ലസ് ടു സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയും ജനന തിയതിയും മാതാപിതാക്കളുടെ പേരും ഉൾപ്പെടുത്തും. പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥാണ് ഇക്കാര്യം പറഞ്ഞത്. പരീക്ഷയുടെ പുനർമൂല്യനിർണയത്തിനായി ഈ മാസം 21 വരെ അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷാ മൂല്യനിർണയം പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഈ മാസം തന്നെ ഫലം വരുമെന്നും മന്ത്രി. സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചത് ഇന്ന് ഉച്ചയോട് കൂടിയാണ്. 85.13 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ…

Read More

തലസ്ഥാനത്ത് അതീവ ആശങ്ക: രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേരും രോഗബാധിതരായത് സമ്പര്‍ക്കം വഴി

തിരുവനന്തുപരം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേരും രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 7 പേരുടെ ഉറവിടം വ്യക്തമല്ല. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ മേഖലകളിലാണ് കൂടുതല്‍ രോഗികളും. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ മികച്ച ചികിത്സ നല്‍കാന്‍ പുന്തുണ സെന്റ് തോമസ് സ്‌കൂളില്‍ താത്കാലിക ആശുപത്രി സജ്ജമാക്കി. കൂടാതെ ഡെങ്കിപ്പനി പോലുള്ളവ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്. ജില്ലയില്‍ ഇതുവരെ 32 പേര്‍ക്ക് ഡെങ്കുപ്പനി സ്ഥിരീകരിച്ചു. ജില്ലയില്‍ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍…

Read More

രോഗികളില്‍ 60 ശതമാനവും ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍; ആരില്‍ നിന്നും രോഗം പടരാം

സംസ്ഥാനത്തെ രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരെന്ന് മുഖ്യമന്ത്രി. ആരില്‍ നിന്നും രോഗം പകരാമെന്ന സ്ഥിതിയാണ്. രോഗലക്ഷണമുള്ളവരെ കണ്ടാല്‍ തിരിച്ചറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആരില്‍ നിന്നും രോഗം വന്നേക്കാം ഒരാളില്‍ നിന്നും രണ്ട് മീറ്റര്‍ അകലം പാലിച്ച് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കണം. ഈ സുരക്ഷിത വലയത്തില്‍ മാസ്‌ക്…

Read More

കാശ്മീരില്‍ ബിജെപി നേതാവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

കാശ്മീരില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. സോപോര്‍ ജില്ലയിലെ വാട്ടര്‍ഗ്രാം മുന്‍സിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മെഹ്‌റാജുദ്ദീന്‍ മല്ലയെയാണ് തട്ടിക്കൊണ്ടുപോയത്. വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തെ രാവിലെ എട്ടരക്കും ഒമ്പത് മണിക്കും ഇടയിലുള്ള സമയത്താണ് തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു പോലീസ് തെരച്ചിലിനായി സുരക്ഷാ സേനയുടെ സഹായം തേടിയിട്ടുണ്ട്. സോപോര്‍ ജില്ലാ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കാശ്മീരിലെ ബിജെപി നേതാവ് വസീം ബാരിയെയും പിതാവിനെയും സഹോദരനെയും ഭീകരാവദികള്‍…

Read More

വയനാട് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് ; ഒരാള്‍ രോഗമുക്തി നേടി

കൽപ്പറ്റ: വയനാട് ജില്ലയില്‍ ബുധനാഴ്ച്ച 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 201 ആയി. ഇതില്‍ നൂറ് പേര്‍ രോഗമുക്തി നേടി. നൂറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 95 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തവിഞ്ഞാല്‍ സ്വദേശിയായ 37 കാരിയാണ് സാമ്പിള്‍ പരിശോധന…

Read More