എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ-7
• ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി
• ജൂലായ് 11 ന് മുംബൈ – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി
• ജൂലായ് 11 ന് ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി
• ജൂലായ് 1ന് ദമാം- കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള അശമന്നൂർ സ്വദേശി
• ജൂലായ് 13 ന് റോഡ് മാർഗം മുംബൈയിൽ നിന്നെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 45 വയസുള്ള മഹാരാഷ്ട്ര സ്വദേശി
• ജൂലായ് 12ന് വിമാനമാർഗം ഒഡീഷയിൽ നിന്നെത്തിയ 26 വയസുള്ള ഒഡീഷ സ്വദേശി
• ജൂലായ് 12ന് ഡെൽഹി – കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള ഉത്തർപ്രദേശ് സ്വദേശി
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
• 39 ചെല്ലാനം സ്വദേശികൾക്കിന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്.
• ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ 53 വയസ്സുള്ള തോപ്പുംപടി സ്വദേശിക്കും, അദ്ദേഹത്തിന്റെ 42 ,75 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു.
• ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• കൂടാതെ 75 വയസ്സുള്ള പാറക്കടവ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു
• കീഴ്മാട് ക്ലസ്റ്ററിൽനിന്നും സമ്പർക്കം വഴി രോഗം പിടിപെട്ട 2 കവളങ്ങാട് സ്വദേശികൾക്കും,1 കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
• ജൂലൈ 11 ന് മരണപ്പെട്ട രായമംഗലം സ്വദേശിയുടെ 12, 16, 50, 69, 45 വയസുള്ള കുടുംബാംഗങ്ങൾ
• 29 വയസ്സുള്ള എടത്തല സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു.ഇവരുടെ മാതാപിതാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 62 വയസ്സുള്ള ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു.
• ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച് ഐ.എൻ. എച്ച് എസ് സജ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികൻ ഇന്ന് രോഗമുക്തി നേടി