കാശ്മീരില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. സോപോര്‍ ജില്ലയിലെ വാട്ടര്‍ഗ്രാം മുന്‍സിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മെഹ്‌റാജുദ്ദീന്‍ മല്ലയെയാണ് തട്ടിക്കൊണ്ടുപോയത്. വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തെ രാവിലെ എട്ടരക്കും ഒമ്പത് മണിക്കും ഇടയിലുള്ള സമയത്താണ് തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു
പോലീസ് തെരച്ചിലിനായി സുരക്ഷാ സേനയുടെ സഹായം തേടിയിട്ടുണ്ട്. സോപോര്‍ ജില്ലാ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കാശ്മീരിലെ ബിജെപി നേതാവ് വസീം ബാരിയെയും പിതാവിനെയും സഹോദരനെയും ഭീകരാവദികള്‍ കൊലപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് വസീം ബാരി