ശ്രീനഗറിലെ മല്‍ബാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സി ആര്‍ പി എഫ് ജവാന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. ബിജ്പഹാരയില്‍ റെയ്ഡിനെത്തിയ സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഷഹീദ് ദാസ് എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്.
മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കാശ്മീരില്‍ 48 ഭീകരരെയാണ് സൈന്യം വധിച്ചത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ഇന്നും ആക്രമണം നടത്തി. സേന ശക്തമായി തിരിച്ചടിച്ചതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.