കേരളത്തിൽ ഇന്ന് പുതുതായി പത്ത് ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ ഇന്ന് പുതുതായി പത്ത്് ഹോട്ട് സ്‌പോട്ടുകൾ.മൂന്ന് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നൊഴിവാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 130 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് വാർഡ് 17), ബാലരാമപുരം (5), വഞ്ചിയൂർ (82), കാസർഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എൻമകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴൽമന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട്…

Read More

പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് അടുത്താഴ്ച മുതൽ വിതരണം ചെയ്യും

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സായി അരിയും 9 ഇന പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യക്കിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്താഴ്ച മുതല്‍ വിതരണം ചെയ്യും സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സപ്ലൈകോ മുഖാന്തരം സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മിറ്റി,…

Read More

സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 201 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം…

Read More

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ വരും മണിക്കൂറുകളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ മൂന്നിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ജൂലൈ നാലിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു.

Read More

മാതൃഭൂമി ദിനപത്രം ഏജൻ്റും പത്രപ്രവർത്തകനുമായ ശശീധരൻ നായർ നിര്യാതനായി

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരിയിലെ മാതൃഭൂമി ദിനപത്രം ഏജൻ്റും പത്രപ്രവർത്തകനുമായ വാകേരി ദൈവത്തും വീട്ടിൽ ശശീധരൻ നായർ നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലാരുന്ന ശശീധരൻ നായർ വൈകിട്ട് 5 മണിയോടെ സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിച്ചയിൽ വെച്ചാണ് മരണപ്പെട്ടത്. കെ പി സി സി അംഗം ഡി പി രാജശേഖരൻ്റെ സഹോദരനാണ്.

Read More

വന്ദേഭാരത് മിഷൻ ;ഷാർജയിൽ നിന്ന് ജൂലൈ 9 മുതൽ 14 വരെ പുറപ്പെടുന്ന വിമാനങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

വന്ദേഭാരത് മിഷന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ഇന്ന് വൈകുന്നേരം യുഎഇ സമയം നാല് മണി മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത് നാട്ടിലേക്ക് മടങ്ങാനായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം. ജൂലൈ 9 മുതല്‍ 14 വരെയുള്ള ഒമ്പത് വിമാനങ്ങളിലേക്കാണ് ഇന്ന് ബുക്കിംഗ് ആരംഭിക്കുന്നത് പത്തിന് രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്തേക്കഉള്ള ഐ എക്‌സ്…

Read More

മമ്മൂട്ടിയുടെ സേതുരാമയ്യർ അഞ്ചാം ഭാഗം ഉടൻ

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സിബി ഐ 5. മമ്മൂട്ടി സേതുരാമയ്യരായി എത്തിയപ്പോഴെല്ലാം പ്രേക്ഷകരും അദ്ദേഹത്തിനൊപ്പമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി അടുത്ത ഭാഗങ്ങള്‍ എത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. അഞ്ചാം ഭാഗവുമായി തങ്ങളെത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. സേതുരാമയ്യരായി മമ്മൂട്ടി എത്തുമ്പോള്‍ ചാക്കോയായി മുകേഷും എത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സായ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ സിനിമ…

Read More

വിജയ് ബാബു നിർമ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

വിജയ് ബാബു നിര്‍മ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസാണ്. ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ സൂഫിയും സുജാതയും സിനിമയുടെ വ്യാജപതിപ്പും പുറത്തുവന്നു. ടെലിഗ്രാമിലും ടൊറന്‍റ് സൈറ്റുകളിലുമാണ് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍….

Read More

ഇന്ത്യൻ സൈനികരുടെ ത്യാഗവും ധൈര്യവും വിലമതിക്കാനാകാത്തത് ; സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യൻ സൈനികരുടെ ത്യാഗവും ധൈര്യവും വിലമതിക്കാനാകാത്തത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലഡാക്കിലെ മലനിരകളേക്കാൾ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സന്ദർശനത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സൈന്യത്തിന്റെ ധൈര്യമാണ് രാജ്യത്തിന്റെ ശക്തി. രാജ്യം മുഴുവൻ സൈനികരിൽ വിശ്വസിക്കുന്നു. ആരെയും നേരിടാൻ ഇന്ത്യ സുസജ്ജമാണ്. നിങ്ങൾ കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തിന് മുന്നിൽ കാണിക്കുന്നു. ഗാൽവനിൽ വൃരമൃത്യു വരിച്ചവരെ കുറിച്ച് രാജ്യമൊന്നാകെ സംസാരിക്കുന്നു. വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നിങ്ങളുടെ വീര്യമെന്താണെന്ന് ശത്രുക്കൾ…

Read More

‘ഫെയർ ആൻഡ് ലൗലി’യുടെ പേര് മാറ്റി ; ഇനി ഗ്ലോ ആൻഡ് ലൗലി

മുഖസൗന്ദര്യ ക്രീമുകളില്‍ പ്രശസ്തരായ ‘ഫെയര്‍ ആന്‍ഡ് ലൗലി’ പേരില്‍ നിന്നും ‘ഫെയര്‍’ എന്ന വാക്ക് ഒഴിവാക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. അതെ സമയം പുതിയ പേര് പ്രഖ്യാപിച്ചതോടെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. ഗ്ലോ ആന്‍ഡ് ലൗലി എന്ന പേരിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്. പുരുഷന്‍മാരുടെ മുഖസൗന്ദര്യ ക്രീമുകള്‍ ‘ഗ്ലോ ആന്‍ഡ് ഹാന്‍ഡ്സം’ എന്ന പേരില്‍ ഇനി മുതല്‍ പുറത്തിറങ്ങുമെന്നും ഫെയര്‍ ആന്‍ഡ് ലൗലിയുടെ മാതൃകമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ഇ മെയില്‍ വഴി അറിയിച്ചു. പുതിയ പേരും…

Read More