ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ സി ആർ പി എഫ് ജവാൻ വീരമൃത്യു വരിച്ചു. പുൽവാമയിലെ ബാൻസു മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിട്ടുണ്ട്. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു.
ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ സി ആർ പി എഫ് ഹെഡ് കോൺസ്റ്റബിളാണ് മരിച്ചത്. സംഭവത്തിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി കാശ്മീർ സോൺ ഐജി വിജയകുമാർ അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികൾ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെയാണ് സിആർപിഎഫ്, സൈന്യം, കാശ്മീർ പോലീസ് എന്നീ സേനകളുടെ സംയുക്ത സംഘം മേഖലയിൽ തിരച്ചിൽ നടത്തിയതും ഏറ്റുമുട്ടൽ ആരംഭിച്ചതും.