രാജ്യത്ത് ഇന്ധനവില തുടർച്ചയായ 17ാം ദിവസവും ഉയർന്നു

രാജ്യത്തെ പെട്രോൾ, ഡീസൽ വില തുടർച്ചയായ പതിനേഴാം ദിവസവും ഉയർന്നു. ഡീസൽ ലിറ്ററിന് 52 പൈസയും പെട്രോൾ ലിറ്ററിന് 19 പൈസയുമാണ് ഉയർന്നത്.

കഴിഞ്ഞ 17 ദിവസം കൊണ്ട് ഡീസിന് 9.50 പൈസയും പെട്രോളിന് 8.52 പൈസയുമാണ് വർധിപ്പിച്ചത്. നിലവിൽ പെട്രോൾ വില ലിറ്റിന് 80 രൂപ കടന്നു.

ജൂൺ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ദിനംപ്രതി ഉയർത്താൻ ആരംഭിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ തന്നെയാണ് ഇന്ധന കമ്പനികൾ പെട്രോൾ, ഡീസൽ വില കുത്തനെ ഉയർത്തുന്നത്. കേന്ദ്രസർക്കാർ എക്‌സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വില ദിനംപ്രതി ഉയർത്തുന്നതെന്ന് എണ്ണക്കമ്പനികൾ പറയുന്നു.