ഇന്നലെ ഇന്ത്യ-ചൈന സൈനിക കമാൻഡർമാർ തമ്മിൽ അതിർത്തി വിഷയത്തിൽ ചർച്ച നടന്നിരുന്നു. 13 മണിക്കൂറോളം നീണ്ട ചർച്ചയാണ് നടന്നത്. മെയ് മാസത്തിലെ സാഹചര്യം അതിർത്തിയിൽ പുന:സ്ഥാപിക്കണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിന്നു. അതേസമയം ചൈനയുടെ നിലപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല
ഗൽവാനിൽ നടന്ന സംഘർഷത്തിൽ തങ്ങളുടെ കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടതായി ചർച്ചയിൽ ചൈന സമ്മതിച്ചു. ഇതാദ്യമായാണ് ചൈന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് റഷ്യയിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാജ്‌നാഥ് സിംഗ് റഷ്യയിൽ എത്തിയത്. ഇന്ന് നടക്കുന്ന റഷ്യയുടെ 75ാം വിജയദിന പരേഡിൽ രാജ്‌നാഥ് സിംഗ് അതിഥിയായിരിക്കും.