ഇന്ത്യ-ചൈന സംഘർഷം മുതലെടുത്ത് പാക്കിസ്ഥാൻ; അതിർത്തിയിൽ സൈന്യത്തെ വിന്യാസിച്ചു

ഇന്ത്യ-ചൈന സംഘർഷത്തിൽ മുതലെടുത്ത് പാക്കിസ്ഥാനും. ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയ്ക്ക് സമീപം കിഴക്കൻ ലഡാക്കിനടുത്ത് 20,000 സൈനികരെ പാക്കിസ്ഥാൻ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ.

പാക് ചാര സംഘടനയായ ഐഎസ്ഐയും ചൈനീസ് സൈന്യവും തമ്മിൽ രഹസ്യ ചർച്ചകൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും പാക് ഭീകര സംഘടനകളും കൈ കോർക്കുന്നതായാണ് പുതിയ വിവരങ്ങൾ

പാക് ഭീകര സംഘടനയായ അൽ ബാദർ എന്ന സംഘടനയുമായാണ് ചൈനീസ് സൈന്യം ചർച്ച നടത്തിയത്. കാശ്മീരിൽ ഭീകരാക്രമണത്തിന് ഈ സംഘടന തയ്യാറെടുക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

സംഭവത്തിൽ കടുത്ത ജാഗ്രതയാണ് ഇന്ത്യ പാലിക്കുന്നത്. ഇന്ത്യൻ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും നിരന്തരം യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ജമ്മു കാശ്മീരിൽ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചിവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് സൈനികവൃത്തങ്ങൾ പറയുന്നു. നൂറോളം പാക് തീവ്രവാദികൾ മേഖലയിൽ ഒളിച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്