ഭീഷണി കണക്കിലെടുത്ത് ഇന്ത്യ-ചൈന സംഘർഷം നടന്ന ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ടി 90 ടാങ്കുകൾ വിന്യസിച്ചു

ഇന്ത്യ-ചൈന അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും ഭീഷണി കണക്കിലെടുത്ത് അതിർത്തിയിൽ ശക്തമായ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യൻ സേന. ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ സജ്ജമാണെന്ന് സൈന്യം അറിയിച്ചു

സംഘർഷം നടന്ന ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ആറ് ടി 90 ടാങ്കുകൾ സൈന്യം വിന്യസിച്ചു. ടാങ്ക് വേധ മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ആയുധ സന്നാഹത്തോടെ ചൈനീസ് സൈന്യം നദീതടത്തിൽ നിലയുറപ്പിച്ചത് കണക്കിലെടുത്താണ് കരസേന ടി 90 ടാങ്കുകൾ വിന്യസിച്ചത്.

നിയന്ത്രണരേഖയിലെ പർവതപാതയായ സ്പാൻഗുർ ചുരം വഴിയുള്ള ചൈനയുടെ ആക്രമണത്തെ ചെറുക്കാൻ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തെയും വിന്യസിച്ചിട്ടുണ്ട്. നേരത്തെ തന്നെ മേഖലയിൽ അധിക സൈനിക വിന്യാസം നടത്തിയിരുന്നു. വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഹെലി കോപ്റ്ററുകളും അധികമായി മേഖലയിൽ എത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.