വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.അൺലോക്ക് രണ്ടാം ഘട്ടം കേന്ദ്രസർക്കാർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ എന്തെല്ലാം പ്രഖ്യാപനങ്ങളും നിർദേശങ്ങളുമാകും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുക എന്നതാണ് കാത്തിരിക്കുന്നത്.

വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ധ സമിതികളുടെയും ശുപാർശകളും നിർദേശങ്ങളും പരിഗണിച്ചാണ് അൺ ലോക്ക് രണ്ടാം ഘട്ടത്തിന്റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടക്കുമെന്നതാണ് ഒരു പ്രഖ്യാപനം. മെട്രോ സർവീസുകളുമുണ്ടാകില്ല

ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും കൂടുതൽ സജീവമാകും. വിദേശത്ത് നിന്ന് വന്ദേഭാരത് മിഷൻ വിമാന സർവീസുകൾ മാത്രം തുടരും. ബാറുകൾ ജൂലൈ 31 വരെ തുറക്കില്ല. രാത്രി 10 മണി മുതൽ 5 മണി വരെയായി കർഫ്യൂ കുറയ്ക്കും. കുട്ടികൾക്കും 65 വയസ്സ് കഴിഞ്ഞവർക്കും പുറത്തിറങ്ങാൻ നിയന്ത്രണം തുടരും. സിനിമാ തീയറ്ററുകൾ ജിം എന്നിവ തുറക്കില്ല