അടുത്ത ജൂണ്‍ വരെ ബംഗാളില്‍ സൗജന്യ റേഷന്‍ നല്‍കുമെന്ന് മമത
വംബര്‍ വരെ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കടത്തിവെട്ടി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്ത വര്‍ഷം ജൂണ്‍ വരെ സംസ്ഥാനത്ത് സൗജന്യ റേഷന്‍ ലഭ്യമാക്കുമെന്നായിരുന്നു മമതയുടെ പ്രഖ്യാപനം പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് മമത ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ ഗുണനിലവാരമുള്ള റേഷന്‍ നല്‍കുമെന്നും മമത പറഞ്ഞു