എസ് എസ് എല്‍ സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ കൊല്ലത്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. വെണ്ടാര്‍ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
98.82 ശതമാനം വിജയമാണ് ഇത്തവണയുണ്ടായത്. കൊവിഡ് സാഹചര്യത്തിലും റെക്കോര്‍ഡ് വിജയശതമാനമാണ് കുട്ടികള്‍ നേടിയത്. രോഗവ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവെച്ച പരീക്ഷ മെയ് അവസാന വാരത്തില്‍ സാമൂഹിക അകലം പാലിച്ചു പുനരാരംഭിക്കുകയായിരുന്നു.