Headlines

വേനല്‍ച്ചൂടിനിടെ കേരളത്തില്‍ കനത്ത പോരാട്ടച്ചൂടും; പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥികളുടെ റോഡ് ഷോയുമായി സിപിഐഎം

വേനല്‍ച്ചൂടിനിടെ കേരളത്തില്‍ കനത്ത പോരാട്ടച്ചൂടും. പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥികളുടെ റോഡ് ഷോയുമായി സിപിഐഎം. വിജയം ഉറപ്പെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നേരിട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സ്ഥാനാര്‍ഥിത്വമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ വിജയം നേടുമെന്ന് പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. (CPIM holds roadshow of candidates following announcement)2021നേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ബേപ്പൂരില്‍ വിജയിക്കുമെന്ന് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് 13 മണ്ഡലങ്ങളിളും ഇടതു മുന്നണി വിജയിക്കും. എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമര്‍ പോരാട്ടം – അദ്ദേഹം പറഞ്ഞു.ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സ്ഥാനാര്‍ഥിത്വമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ പേടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആശങ്കയില്ല പൂര്‍ണാത്മവിശ്വാസം. മത്സരിക്കണമെന്ന് നിര്‍ബന്ധിച്ചത് ജനങ്ങളാണ്.
കഴിഞ്ഞ 10 വര്‍ഷത്തില്‍ മണ്ഡലത്തിലുണ്ടായത് വലിയ വികസനം. നഗരം തന്നെ കഴക്കൂട്ടത്തിലേക്ക് പറിച്ചുനടപ്പെടുന്ന സാഹചര്യമുണ്ടായി. ബിജെപി വളര്‍ച്ചയില്‍ ആശങ്കയില്ല. ദേശാടന പക്ഷികളെ പോലെ മണ്ഡലത്തിലേക്ക് എത്തുന്ന ആളല്ല. കേന്ദ്രമന്ത്രി ആയിട്ട് പോലും മണ്ഡലത്തെ വിസ്മരിച്ച ആളാണ് ബിജെപി സ്ഥാനാര്‍ഥി. പക്ഷേ എതിരാളികളെ വിലകുറച്ചു കാണുന്നില്ല. സമ്പന്നന്‍മാരാണ് ഇഷ്ടംപോലെ പണമുണ്ട്, എല്ലാം എടുത്ത് ഉപയോഗിക്കാന്‍ സാധ്യതയുണ്ട് – കടകംപള്ളി സുരേന്ദ്രന്‍.

വലിയ പ്രതീക്ഷയെന്നും കഴിഞ്ഞ വര്‍ഷം കിട്ടിയതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷമായിരിക്കും ഇത്തവണ നേടുകയെന്നും വികെ പ്രശാന്ത് പറഞ്ഞു. കുറഞ്ഞ സമയമേയുള്ളുവെങ്കില്‍ പോലും ആ സമയമനുസരിച്ചുള്ള പ്രവര്‍ത്തനം നടത്തി ചരിത്ര ഭൂരിപക്ഷത്തില്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ സാധിക്കും. എതിര്‍ സ്ഥാനാര്‍ഥികളാരായിരുന്നാലും എല്‍ഡിഎഫിന് വോട്ട് ചെയ്യുക എന്ന നിലയിലേക്ക് ജനങ്ങള്‍ മാറുകയാണ് – അദ്ദേഹം പറഞ്ഞു.