തദ്ദേശ തിരഞ്ഞെടുപ്പ്: കണക്കുകൾ :വയനാട്ടിലെ വോട്ടനുപാതം

പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷവുമായി നിത്യ ബിജുകുമാര്‍ കല്‍പറ്റ-14 ഡിവിഷനുകളുള്ള പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി കോണ്‍ഗ്രസിലെ നിത്യ ബിജുകുമാര്‍.പൂതാടി ഡിവിഷനില്‍ ജനവിധി തേടിയ നിത്യയ്ക്കു 1,510 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.പോള്‍ ചെയ്ത 7,643 വോട്ടില്‍ 3,575 എണ്ണം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു ലഭിച്ചു.തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍.ജെ.ഡിയിലെ രാധിക  ഗോപിനാഥനു 2,265 വോട്ട് കിട്ടി.ബി.ജെ.പിയിലെ സാറാക്കുട്ടി അഗസ്റ്റിന്‍ 1,458ഉം ബി.എന്‍.ജെ.ഡിയിലെ സുലോചന വാസു 136ഉം വോട്ട് നേടി. പനമരം ഡിവിഷനില്‍ മത്സരിച്ച സി.പി.എമ്മിലെ സജേഷ് സെബാസ്റ്റ്യനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം-10.പോള്‍ ചെയ്ത 8,312 വോട്ടില്‍ 3,577 എണ്ണം എല്‍.ഡി.എഫിനു ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി മുസ്‌ലിംലീഗിലെ ജാബിര്‍ വരിയില്‍ 3,567 വോട്ട് നേടി.ബി.ജെ.പിയിലെ കെ.ടി.സനില്‍കുമാറിനു 1,168 വോട്ട് കിട്ടി. ബ്ലോക്ക് പഞ്ചായത്തില്‍ പനമരം,ഇരുളം,പാക്കം,വാകേരി ഡിവിഷനുകളാണ് എല്‍.ഡി.എഫിനു ലഭിച്ചത്.ബാക്കി 10 ഡിവിഷനുകളില്‍ യു.ഡി.എഫ് വിജയിച്ചു. മറ്റു ഡിവിഷനുകളിലെ നില(ഡിവിഷന്റെ പേര്,പോള്‍ചെയ്ത വോട്ട്, വിജയി, പാര്‍ട്ടി, വോട്ട്, ഭൂരിപക്ഷം,തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി,പാര്‍ട്ടി,വോട്ട്,ബി.ജെ.പി സ്ഥാനാര്‍ഥി,വോട്ട് എന്ന ക്രമത്തില്‍):അഞ്ചുകുന്ന്-7,977-മഞ്ചേരി കുഞ്ഞമ്മദ്-മുസ്‌ലിംലീഗ്-3,907-902-പി.കെ.ബാലസുബ്രഹ്മണ്യന്‍-സി.പി.എം-3,005,രാജേന്ദ്രന്‍-1,065. പാക്കം-7,488-നിഖില പി.ആന്റണി-സി.പി.എം-3,507-364-റീത്ത സ്റ്റാന്‍ലി-കോണ്‍ഗ്രസ്-3143-ഉദിഷ-838.ആനപ്പാറ-8032-മേഴ്‌സി ബെന്നി-കോണ്‍ഗ്രസ്-3,766-721-പി.കെ.അനുമോള്‍-ജെ.ഡി.എസ്-3,045-വി.കെ.തങ്കമ്മ-1,121.പാടിച്ചിറ-6,229-ഗിരിജ കൃഷ്ണന്‍-കോണ്‍ഗ്രസ്-3,275-1,146,ആരതി ബിന്ദു-സി.പി.എം-2129-സീത-825.മുള്ളന്‍കൊല്ലി-6,794-പി.ഡി.സജി-കോണ്‍ഗ്രസ്-3,274-1,166-സജി തൈപ്പറമ്പില്‍-സി.പി.എം-2,108-ബിനില്‍ബാബു-710.പുല്‍പള്ളി-7,836-രജനി ചന്ദ്രന്‍-കോണ്‍ഗ്രസ്-3,202-332-ഇന്ദിര സുകുമാരന്‍-സി.പി.എം-2,870,മിനി-1523.ഇരുളം-8,133-കലേഷ് സത്യാലയം-സി.പി.ഐ-3,473-145-ഉലഹന്നാന്‍ നീറന്താനത്ത്-കോണ്‍ഗ്രസ്-3,328.വാകേരി-8,452-ഇ.കെ.ബാലകൃഷ്ണന്‍-സി.പി.എം-3,588-689-പി.എം.സുധാകരന്‍-കോണ്‍ഗ്രസ്-2,899-കെ.പി.മധു-1,965.കേണിച്ചിറ-8,377-ലൗലി ഷാജു-കോണ്‍ഗ്രസ്-3,470-560-ശ്രീജ സാബു-സി.പി.എം-2,910-നീതു ജയ്‌സണ്‍-1,997.നടവയല്‍-7,864-അന്നക്കുട്ടി ഉണ്ണിക്കുന്നേല്‍-കോണ്‍ഗ്രസ്-3,782-1,035-കെ.പി.ഷീജ-കേരള കോണ്‍ഗ്രസ്(എം)-2,747-റെജി സോമന്‍-1,335.പച്ചിലക്കാട്-8716-ടി.മണി-മുസ്‌ലിംലീഗ്-4,963-1.210-സി.ജെ.ജോണ്‍-സി.പി.ഐ-3,753.കണിയാമ്പറ്റ-8,734-506-അബ്ദുല്‍ഗഫൂര്‍ കാട്ടി-മുസ്‌ലിംലീഗ്-4,620-506-ജംഷീര്‍ മേമാടന്‍-സ്വതന്ത്രന്‍-4,114. ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികം നേടിയതു 1.71 ശതമാനം വോട്ട് ബത്തേരി-വാശിയേറിയ പോരാട്ടം നടന്ന ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികം നേടിയതു 1.71 ശതമാനം വോട്ട്.13 ഡിവിഷനുകളിലായി പോള്‍ ചെയ്ത 92,675 വോട്ടില്‍ 39,870 എണ്ണമാണ്(43.02 ശതമാനം)ഇടതുമുന്നണിക്കു ലഭിച്ചത്.യു.ഡി.എഫ് 38,285(41.31 ശതമാനം)വോട്ട് നേടി.ബി.ജെ.പിക്കു 13,447 വോട്ട്(14.50 ശതമാനം) കിട്ടി. മീനങ്ങാടി,കൊളഗപ്പാറ,അമ്പുകുത്തി,ചുള്ളിയോട്,അമ്പലവയല്‍,കുമ്പളേരി,കൃഷ്ണഗിരി ഡിവിഷനുകളില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്.തോമാട്ടുചാല്‍,കോളിയാടി,ചീരാല്‍,മുത്തങ്ങ,കലൂര്‍,നമ്പക്കൊല്ലി ഡിവിഷനുകളാണ് യു.ഡി.എഫിനു ലഭിച്ചത്. കൊളഗപ്പാറ ഡിവിഷനില്‍ വിജയിച്ച സി.പി.എമ്മിലെ ലത ശശിക്കാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം-1,232 വോട്ട്. പോള്‍ചെയ്ത 6,277 വോട്ടില്‍ 3,256 എണ്ണം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഇവര്‍ക്കു ലഭിച്ചു.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പി.എസ്.മിനി 2,024 വോട്ട് നേടി.ബി.ജെ.പിയിലെ എം.ബി.സുഷമയ്ക്കു 997 വോട്ട് കിട്ടി.കല്ലൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച പുഷ്പ അനൂപിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം-42 വോട്ട്.പോള്‍ചെയ്ത 5,839 വോട്ടില്‍ 2,684 എണ്ണം ഇവര്‍ക്കു ലഭിച്ചു.തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ ബിന്ദു മനോജ് 2,642 വോട്ട് കരസ്ഥമാക്കി.ബി.ജെ.പിയിലെ ശ്രീജ 513 വോട്ട് നേടി. ചീരാല്‍ ഡിവിഷനില്‍ മത്സരിച്ച കോണ്‍ഗ്രസിലെ പ്രസന്ന ശശീന്ദ്രനാണ് ഏറ്റവും മികച്ച രണ്ടാമത്തെ ഭൂരിപക്ഷം-1,049 വോട്ട്.ഇവര്‍ക്കു 3,820ഉം തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ സരള ഉണ്ണികൃഷ്ണനു 2,771ഉം വോട്ട് കിട്ടി.ബി.ജെ.പിയിലെ രാധ സുരേഷ്ബാബു 1,516 വോട്ട് നേടി.8,574 വോട്ടാണ് പോള്‍ ചെയ്തത്. മറ്റു ഡിവിഷനുകളിലെ നില(ഡിവിഷന്റെ പേര്,പോള്‍ചെയ്ത വോട്ട്, വിജയി, പാര്‍ട്ടി, വോട്ട്, ഭൂരിപക്ഷം,തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി,പാര്‍ട്ടി, വോട്ട്,ബി.ജെ.പി സ്ഥാനാര്‍ഥി,വോട്ട് എന്ന ക്രമത്തില്‍):മീനങ്ങാടി-8,266-ബീന വിജയന്‍-സി.പി.എം-4,203-1,028-മിനി ജോണ്‍സണ്‍-കോണ്‍ഗ്രസ്-3,175-ഷീല ശിവന്‍-888.അമ്പുകുത്തി-8,441-പി.കെ.സത്താര്‍-സി.പി.എം-3,695-99-യു.കെ. പ്രേമന്‍-കോണ്‍ഗ്രസ്-3,596-അനുപ്രസാദ്-1,091.നമ്പിക്കൊല്ലി-7084-എം.എ.അസൈനാര്‍-മുസ്‌ലിംലീഗ്-2,979-704-വിനു ഐസക്-സി.പി.ഐ-2,275-ടി.എന്‍. വിജയന്‍-1,283.മുത്തങ്ങ-5,781-സി.മണി-കോണ്‍ഗ്രസ്-2,352-94-വി.ബാലന്‍-സി.പി.എം-2,258-അര്‍ജുനന്‍-1,171. കോളിയാടി-6,675-എടക്കല്‍ മോഹനന്‍-കോണ്‍ഗ്രസ്-2,788-248-ബില്ലി ഗ്രഹാം-കേരള കോണ്‍ഗ്രസ്(എം)-2,540-മാത്യു കണ്ണോത്ത്-1,347.ചുള്ളിയോട്-7,910-അമ്പിളി സുധി-സി.പി.എം-3,729-604-ചീരു കുട്ടികൃഷ്ണന്‍-കോണ്‍ഗ്രസ്-3,125-അനിത ശശി-1,056.തോമാട്ടുചാല്‍-7,342-എ.എസ്.വിജയ-കോണ്‍ഗ്രസ്-3,339-821-ദീപ ബാബുരാജ്-ജെ.ഡി(എസ്)-2,518-കെ.എസ്.വിധുഷ-1,485.അമ്പലവയല്‍-7,224-അനീഷ് ബി.നായര്‍-സി.പി.എം-3,653-743-എ.കെ.അബ്ദുല്‍ ഹക്കീം-മുസ്‌ലിംലീഗ്-2,910-ധനേഷ് കെ.ചെറിയാന്‍-661.കുമ്പളേരി-6,449-ഗ്ലാഡിസ് സ്‌കറിയ-സി.പി.എം-2,943-288-മേരി തോമസ്-കോണ്‍ഗ്രസ്-2,655-ജയമോള്‍-851.കൃഷ്ണഗിരി-6,813-അസൈനാര്‍-സി.പി.എം-3,387-549-തോമസ് തുരുത്തുമ്മേല്‍-കോണ്‍ഗ്രസ്-2,838-വര്‍ഗീസ്-588. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫ് മേധാവിത്തം വ്യക്തം കല്‍പറ്റ-കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിനു വ്യക്തമായ മേധാവിത്തം.ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളില്‍ പോള്‍ ചെയ്ത 1,23,247 വോട്ടില്‍ 56,601 എണ്ണം(45.92 ശതമാനം)യു.ഡി.എഫിനാണ്.42,111 വോട്ടാണ്(42.28 ശതമാനം)എല്‍.ഡി.എഫിന്.ബി.ജെ.പിക്കു 13,376 വോട്ട്(10.85 ശതമാനം)ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ പടിഞ്ഞാറത്തറ,കോട്ടത്തറ,മടക്കിമല,മുട്ടില്‍,തൃക്കൈപ്പറ്റ,മൂപ്പൈനാട്,അരപ്പറ്റ,മേപ്പാടി,പൊഴുതന ഡിവിഷനുകളിലാണ് യു.ഡി.എഫ് ജയിച്ചത്.തരിയോട്,വൈത്തിരി,ചാരിറ്റി,ചൂരല്‍മല,വെങ്ങപ്പള്ളി ഡിവിഷനുകള്‍ എല്‍.ഡി.എഫിനു ലഭിച്ചു.യു.ഡി.എഫില്‍ മുസ്‌ലിംലീഗിനു അഞ്ചും  കോണ്‍ഗ്രസിനു നാലും ഡിവിഷനുകളിലാണ് വിജയിക്കാനായത്. ബ്ലോക്ക് പഞ്ചായത്തില്‍ പൊഴുതന ഡിവിഷനില്‍ മത്സരിച്ച മുസ്‌ലിംലീഗിലെ ലക്ഷ്മി കേളുവിനാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം-1.502 വോട്ട്.പോള്‍ ചെയ്ത 9,450 വോട്ടില്‍ 5,476 എണ്ണം യു.ഡി.എഫിനു കിട്ടി.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ  സന്ധ്യ ഗോപാലനു 3,974 വോട്ട് ലഭിച്ചു.മേപ്പാടി ഡിവിഷനില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ ജനവിധി തേടിയ നസീമ ടീച്ചര്‍ക്കാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം-82 വോട്ട്.പോള്‍ ചെയ്ത 80,87 വോട്ടില്‍  3,682 എണ്ണം യു.ഡി.എഫ് നേടി.എല്‍.ഡി.എഫ് ബാനറില്‍ മത്സരിച്ച എല്‍.ജെ.ഡിയിലെ സുനിത ജയിംസിനു 3,600 വോട്ട് ലഭിച്ചു.ബി.ജെ.പിയിലെ സുജാത 805 വോട്ട് കരസ്ഥമാക്കി.വൈത്തിരി ഡിവിഷനില്‍ മത്സരിച്ച സി.പി.എമ്മിലെ സി.ഉഷാകുമാരിക്കാണ് മികച്ച രണ്ടാമത്തെ ഭൂരിപക്ഷം-1,129.ഇവര്‍ക്കു 4,182ഉം തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ലിന്റ ജോണിനു 3,053ഉം വോട്ട് കിട്ടി.ബി.ജെ.പിയിലെ അല്ലിറാണി 782 വോട്ട് നേടി.8017 വോട്ടാണ് പോള്‍ ചെയ്തത്. മറ്റു ഡിവിഷനുകളിലെ നില(ഡിവിഷന്റെ പേര്,പോള്‍ചെയ്ത വോട്ട്, വിജയി, പാര്‍ട്ടി, വോട്ട്, ഭൂരിപക്ഷം,തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി,പാര്‍ട്ടി, വോട്ട്,ബി.ജെ.പി സ്ഥാനാര്‍ഥി,വോട്ട് എന്ന ക്രമത്തില്‍):പടിഞ്ഞാറത്തറ-10,278-കെ.കെ.അസ്മ-മുസ്‌ലിംലീഗ്-5,112-1,057-സിന്ധു പുറത്തൂട്ട്-സി.പി.എം-3,605-സിന്ധു-1,188.കോട്ടത്തറ-10,465-പി.കെ.അബ്ദുറഹ്മാന്‍-കോണ്‍ഗ്രസ്-5,143-1,033-ഷെജിന്‍ ജോസ്-സി.പി.എം-4,110-സുകുമാരന്‍-1,212.വെങ്ങപ്പള്ളി-8,188-ജോസ് പാറപ്പുറം-സി.പി.എം-636-കെ.ശോഭനകുമാരി-കോണ്‍ഗ്രസ്-3,026-പ്രജീഷ്-1,500.മടക്കിമല-10,452-അയിഷാബി-മുസ്‌ലിംലീഗ്-4,723-775-തങ്കമ്മ ജോയി-സി.പി.എം-3,948-അനിത-1,781.മുട്ടില്‍-10,988-ചന്ദ്രിക കൃഷ്ണന്‍-കോണ്‍ഗ്രസ്-5,166-4,08-ബീന മാത്യു-സി.പി.എം-4,758-സുലോചന-1,064.തൃക്കൈപ്പറ്റ-9,321-അരുണ്‍ദേവ്-കോണ്‍ഗ്രസ്-4,374-783-സി.കെ.സജി-സി.പി.ഐ-3,591-ശരത്ബാബു-1,356.മൂപ്പൈനാട്-8,207-ഫൗസിയ ബഷീര്‍-മുസ്‌ലിംലീഗ്-3,945-459-എം.എ.കോമളവല്ലി-സി.പി.എം-3,486-ശ്രീജ-776.അരപ്പറ്റ-7,726-ജഷീര്‍ പള്ളിവയല്‍-കോണ്‍ഗ്രസ്-3,903-723-സി.പി.രാജീവന്‍-സി.പി.എം-3,180-രവി-643.ചൂരല്‍മല-7,276-സി.രാഘവന്‍-സി.പി.എം-3,424-197-എം.കുഞ്ഞിരാമന്‍-കോണ്‍ഗ്രസ്-3,227-ബാലകൃഷ്ണന്‍-725.ചാരിറ്റി-6,732-എത്സി ജോര്‍ജ്-സി.പി.എം-3,142-488-ഷമീര്‍ വൈത്തിരി-മുസ്‌ലിംലീഗ് -2,654-എം.ബി.ഋഷികുമാര്‍-600.തരിയോട്-7,610-ഷിബു പോള്‍-സി.പി.ഐ-3,449-332-മാണി ഫ്രാന്‍സിസ്-കോണ്‍ഗ്രസ്-3,177-ജയന്ത്കുമാര്‍-1,044. തോണിച്ചാലിലെ കേരള കോണ്‍ഗ്രസ് പോര് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പിടിക്കാന്‍ എല്‍.ഡി.എഫിനു തഞ്ചമായി മാനന്തവാടി-തോണിച്ചാല്‍ ഡിവിഷനിലെ കേരള കോണ്‍ഗ്രസ്-ജേക്കബ്, ജോസഫ് വിഭാഗങ്ങളുടെ പോര് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പിടിക്കാന്‍ ഇടതുമുന്നണിക്കു സഹായകമായി.തോണിച്ചാലില്‍ സി.പി.എമ്മിലെ ഇന്ദിര പ്രേമചന്ദ്രന്‍ 357 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.ഡിവിഷനില്‍ സ്വതന്ത്രയായി മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ എല്‍ബി മാത്യു 384 വോട്ട് പിടിച്ചു.യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ മേബിള്‍ ജോയി 3,410 വോട്ടാണ് നേടിയത്.ഇന്ദിര പ്രേമചന്ദ്രനു 3,767ഉം ബി.ജെ.പിയിലെ ശ്രീജയ്ക്കു 756ും വോട്ടു ലഭിച്ചു.8,317 വോട്ടാണ് പോള്‍ ചെയ്തത്. 13 ഡിവിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഏഴിലുംതര

 

 

യു.ഡി.എഫിനു 42,143 വോട്ടാണ്(41.69 ശതമാനം)ലഭിച്ചത്. ബി.ജെ.പി 12,024 വോട്ട്(11.87 ശതമാനം)നേടി. ബ്ലോക്ക് പഞ്ചായത്തില്‍ തിരുനെല്ലി ഡിവിഷനില്‍ മത്സരിച്ച സി.പി.എമ്മിലെ ജയഭാരതിക്കാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം-2,138 വോട്ട്.ഡിവിഷനില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കൗസല്യക്കു 2,741 വോട്ടാണ് കിട്ടിയത്.8,892 വോട്ടാണ് പോള്‍ ചെയ്തത്. ബി.ജെ.പി സ്ഥാനാര്‍ഥി വിജിഷ സജീവന്‍ 1,272 വോട്ട് നേടി. തേറ്റമല ഡിവിഷനില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച പി.ചന്ദ്രനാണ് കുറഞ്ഞ ഭൂരിപക്ഷം-134 വോട്ട്.പോള്‍ ചെയ്ത 6,415 വോട്ടില്‍ 2,828 എണ്ണം ചന്ദ്രനു ലഭിച്ചു.തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ സി.പി.ലൂക്കോസിനു 2,695 വോട്ട് കിട്ടി.ബി.ജെ.പിയിലെ വി.എ.മൊയ്തു 891 വോട്ട് നേടി. മറ്റു ഡിവിഷനുകളിലെ നില(ഡിവിഷന്റെ പേര്,പോള്‍ചെയ്ത വോട്ട്, വിജയി, പാര്‍ട്ടി, വോട്ട്, ഭൂരിപക്ഷം,തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി,പാര്‍ട്ടി, വോട്ട്,ബി.ജെ.പി സ്ഥാനാര്‍ഥി,വോട്ട് എന്ന ക്രമത്തില്‍):പേര്യ-7,771-സല്‍മ-മുസ്‌ലിംലീഗ്-3,585-311,ജിഷ് അനൂപ്-സി.പി.എം-3,274-മുത്തു-912.വാളാട്-8,946-ജോയ്‌സി-കോണ്‍ഗ്രസ്-3,860-400-ചന്ദ്രി പ്രഭാകരന്‍-സി.പി.എം-3460-സിന്ധു-1,626.തലപ്പുഴ-8,386-അബ്ദുല്‍ അസീസ്-കോണ്‍ഗ്രസ്-4,259-1,474-ദിനേശ്ബാബു-സി.പി.ഐ-2785-കെ.കെ.പ്രഭാകരന്‍-1,342.കാട്ടിക്കുളം-8,111-വിമല-സി.പി.എം-4,512-1,835-സരസു-കോണ്‍ഗ്രസ്-2,677-സിന്ധു-767.പള്ളിക്കല്‍-6,480-ജസ്റ്റിന്‍ ബേബി-സി.പി.എം-3,027-154-ഷെരീഫ് മൂടമ്പത്ത്-കോണ്‍ഗ്രസ്-2,873-ചന്ദ്രശേഖരന്‍-580.കല്ലോടി-7,941-കെ.വി.വിജോള്‍-സി.പി.എം-3,757-580-മത്തായി-കോണ്‍ഗ്രസ്-3,177-അതുല്‍ജോണ്‍സ്-1,007.തരുവണ-7,742-പി.കെ. അമീന്‍-മുസ്‌ലിംലീഗ്-3,790-605-സീതി തരുവണ-സ്വതന്ത്രന്‍-3,185-ബീന-767.കട്ടയാട്-8,017-ബാലന്‍-മുസ്‌ലിം ലീഗ്-3,550-320-രാമചന്ദ്രന്‍-സി.പി.എം-3,230-കേളു-1,237.വെള്ളമുണ്ട-7,357-പി.കല്യാണി-സി.പി.എം-3,909-1,147-വിജിത മാന്താറ്റില്‍-കോണ്‍ഗ്രസ്-2,762-അമ്മു-686.തൊണ്ടര്‍നാട്-6,961-രമ്യതാരേഷ്-സി.പി.എം-2,808-റംല ജമാല്‍-മുസ്‌ലിംലീഗ്-2,630-പി.ശ്രീജിത-1,523.