ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയ്ക്ക് ഒരു കാരണം ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായാണെന്ന് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയ്ക്ക് ഒരു കാരണം ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായാണെന്ന് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. പൃഥ്വി ഷായുടെ വേഗത്തിലുള്ള പുറത്താകല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ താളം തെറ്റിച്ചെന്നാണ് ഗില്‍ക്രിസ്റ്റിന്റെ നിരീക്ഷണം. ‘ഇന്ത്യയുടെ ബാറ്റിംഗ് ഇത്ര പരിതാപകരമായി തീര്‍ന്നതിന്റെ ഒരു കാരണം പൃഥ്വിയുടെ പുറത്താകലാണ്. തുടക്കത്തില്‍ തന്നെ പൃഥ്വി മടങ്ങിയത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചു. യുവ താരത്തിന്റെ സാങ്കേതികഭദ്രത സംബന്ധിച്ച് സൂക്ഷ്മപരിശോധന അനിവാര്യമാണ്. ബാറ്റും…