എന്തിന്റെ കേടായിരുന്നു ? ; നാക്കു പിഴയിൽ വിമർശനമേറ്റു വാങ്ങി തിമോത്തി ഷലമേറ്റ്

2026ലെ ഓസ്കർ പുരസ്‌കാര നിശയിലേക്കുള്ള നാളുകൾ എന്നി സിനിമാസ്വാദകർ കാത്തിരിക്കുമ്പോൾ പുരസ്കാരത്തിളക്കത്തിൽ മിന്നും എന്ന ഏവരും പ്രതീക്ഷിച്ചിരുന്ന ഒരു ചിത്രമാണ് തിമോത്തി ഷലമേറ്റ് പ്രധാന വേഷത്തിലെത്തിയ മാർട്ടി സുപ്രീം. ചിത്രത്തിന്റെ വിവിധ മേഖലകൾക്കും പ്രത്യേകിച്ചും മികച്ച നേടാനുമുള്ള ഓസ്കർ ചിത്രം നേടുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോൾ പ്രേക്ഷക പക്ഷത്തുനിന്നും തിരിച്ചടി നേരിട്ടിരിക്കുകയാണ് ചിത്രം. ഒരു അഭിമുഖത്തിൽ നായകൻ തിമോത്തി ഷലമേറ്റിന് പറ്റിയ നാക്കു പിഴയാണ് കാരണം.ഓസ്കർ ജേതാവ് മാത്യു മക്കാനഹേയുമായി നടത്തിയ സംവാദത്തിൽ ബാലെ, ഒപ്പേറ എന്നീ കലാ രൂപങ്ങളെ അവഹേളിച്ചു സംസാരിച്ചു എന്ന ആരോപണം നേരിടുകയാണ് താരം. “എനിക്ക് ബാലെയിലും ഓപ്പറയിലും ഒന്നും ഒരിക്കലും ജോലി ചെയ്യാൻ തോന്നിയിട്ടേയില്ല. അത് മറവിയിൽ ആഴ്ന്നു പോകാതെ ഇരിക്കാനാണ് ശ്രമം നടക്കുന്നതെങ്കിലും അതിനെന്ത് പറ്റിയാലും ഇവിടെ ആർക്കും ഒന്നുമില്ല” തിമോത്തി പറഞ്ഞു.ഇതിനകം മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ക്രിട്ടിക്സ് ചോയ്‌സ് പുരസ്കാരവും നേടിയെടുത്ത തിമോത്തിക്ക് ഓസ്കർ ക്യാംപെയ്നിൽ പ്രസ്തുത പ്രസ്താവന തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ. പുരസ്‌കാരം തിമോത്തിയുടെ കൈകളിൽ നിന്നും സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിനായി മൈക്കിൾ ബി ജോർദൻ കവർന്നെടുത്തേക്കും എന്നും അമേരിക്കൻ മാധ്യമങ്ങൾ പറയുന്നുണ്ട്.

താരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രമുഖ ബാലെ, ഒപ്പേറ കലാകാരന്മാരും ആരാധകരും മാധ്യമങ്ങളും രംഗത്തെത്തിയിരിക്കുമ്പോഴാണ് ഓസ്കർ പുരസ്കാരവേദിയിൽ ഒപ്പേറ, ബാലെ വിഭാഗങ്ങൾക്ക് പ്രത്യേക പ്രകടനാനുമതി അക്കാദമി നൽകിയിരിക്കുന്നത്. സ്റ്റീഫൻ സ്പിൽബെർഗ് അടക്കമുള്ള ഹോളിവുഡ് ഇതിഹാസങ്ങളും തിമോത്തിയുടെ പ്രസ്താവനയിൽ പ്രതികരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.