ഒമ്പത് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ അനുമതിയായി. ബിവറേജസ് വഴി മദ്യവില്പന രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് മണിവരെ. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്ലബ്ബുകളും ബിയര്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുക. എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകളനുസരിച്ചാണ് പ്രവര്‍ത്തനത്തിന് അനുമതി. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകള്‍ മദ്യം വില്‍ക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു.