കൽപ്പറ്റ നഗരസഭയിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി ജോയിൻ്റ് രജിസ്ട്രാർ ഷജീർ മുതിർന്ന അംഗമായ സി.കെ ശിവരാമന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 27 അംഗങ്ങൾക്കും സി.കെ ശിവരാമൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 28 ഡിവിഷനുകളിൽ നിന്നുമായി നിരവധി പേർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നഗരസഭ ഓഫീസിനു സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്.
The Best Online Portal in Malayalam