തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

 

തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേൽക്കും. രാജ്ഭവനിൽ ലളിതമായ ചടങ്ങാണ് സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങ്

158 സീറ്റുകളിലാണ് ഡിഎംകെ വിജയിച്ചത്. അണ്ണാഡിഎംകെ 76 സീറ്റുകളിലൊതുങ്ങി. 234 സീറ്റുകളുള്ള സംസ്ഥാനത്ത് പത്ത് വർഷത്തിന് ശേഷമാണ് ഡിഎംകെ അധികാരത്തിലെത്തുന്നത്.

അതേസമയം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ എഐഎഡിഎംകെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരുന്നുണ്ട്. പുതുച്ചേരിയിൽ എൻഡിഎ മന്ത്രിസഭയും ഇന്ന് അധികാരമേൽക്കും. എൻആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.