ബിഹാറിൽ നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ്ഭവനിൽ വെച്ചാണ് സത്യാപ്രതിജ്ഞാ ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ് എന്നതിനാൽ അധികം പേർക്ക് ക്ഷണമില്ല
നിതീഷിനൊപ്പം ആരൊക്കെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഞായറാഴ്ച ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് നിതീഷിനെ നേതാവായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ നിതീഷ് ഗവർണറെ സന്ദർശിച്ച് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.