ബീഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ പിന്നെ പാർട്ടിയിൽ ആർക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്നും സുശീൽ കുമാർ മോദി പറഞ്ഞു.
നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്നും സർക്കാരിൽ എല്ലാ കക്ഷികൾക്കും തുല്യ പങ്കാളിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഭൂരിപക്ഷമെന്ന വാദത്തിൽ കഴമ്ബില്ലെന്ന് പറഞ്ഞ നിതീഷ് തേജസ്വിക്കൊപ്പം പോകണമെന്ന കോൺഗ്രസ് നിലപാട് പരിഹാസ്യമാണെന്നും കൂട്ടിച്ചേർത്തു