ഡൽഹി: ഇന്ത്യയിലുള്ള ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കര അതിർത്തി വഴി ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആലോചന. പെട്രാപോൾ – ബെനാപോൾ അതിർത്തി പരിഗണനയിൽ. സൗത്ത് 24 പരഗാന ജില്ലയിലാണ് പെട്രാപോൾ – ബെനാപോൾ അതിർത്തി. പശ്ചിമ ബംഗാൾ, ത്രിപുര അതിർത്തികളിൽ ഹസീനയുടെ ബംഗ്ലാദേശ് അവാമി ലീഗ് നേതാക്കളും അനുയായികളും നിരീക്ഷണം നടത്തി. അടുത്തമാസം 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് നീക്കം.
ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടാതെയും ഷെയ്ഖ് ഹസീനയുടെ സുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാതെയും മടക്കയാത്ര നടത്താനായി രണ്ട് പ്രധാനപ്പെട്ട നിർദേശങ്ങളാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിൽ വച്ചത്. ബംഗ്ലാദശ് സൈന്യം തങ്ങളുടെ വിമാനവുമായി ഇങ്ങോട്ടെത്തി പൂരർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഷെയ്ഖ് ഹസീനയെ കൂട്ടികൊണ്ട് പോകണമെന്നതാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട ആവശ്യം. ശേഷം ഹസീനയ്ക്ക് നീതിയുക്തമായ വിചാരണ ഉറപ്പാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ഇന്ത്യ എടുത്ത് പറഞ്ഞിരുന്നു.
2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്തായ ഷെയ്ഖ് ഹസീന, 2024 ഓഗസ്റ്റ് മുതൽ ഇന്ത്യയിലാണ് കഴിയുന്നത്. ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചു തുടങ്ങിയവയായിരുന്നു ബംഗ്ലാദേശിലെ കോടതി ഹസീനയ്ക്കെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.








