യുഡിഎഫിലെ ആഭ്യന്തര കലാപം: കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം തുടരുന്നു
തിരുവനന്തപുരം: യുഡിഎഫിലെ ആഭ്യന്തര കലാപത്തിൽ പരസ്യ പ്രതികരണത്തിന് അയവു വന്നെങ്കിലും ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല. ഷാഫി പറമ്പിലിനെ അനുകൂലിച്ച് വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിൽ അടക്കം ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. ഡൽഹിയിലെ ചർച്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഫ്ലക്സ് വെക്കുന്നതിനെ സണ്ണി ജോസഫ് ഇന്നലെ വിമർശിച്ചിട്ടും പ്രവർത്തകർ അത് പാലിക്കാതെ വിവിധയിടങ്ങളിൽ ഫ്ലക്സുകൾ സ്ഥാപിക്കുന്നുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിനു മുമ്പിൽ ഷാഫിയെ അനുകൂലിച്ച് ഫ്ലക്സ് വെച്ചത്….
