ബീഹാറിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കൊണ്ടിരിക്കെ എൻഡിഎ വീണ്ടും അധികാരത്തിലേക്കെന്ന് സൂചന. നിലവിലെ ഫലസൂചനകൾ പ്രകാരം എൻഡിഎ 123 സീറ്റുകളിലും മഹാസഖ്യം 106 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. മറ്റ് പാർട്ടികൾ 14 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.
അതേസമയം അധികാരം ആർക്കായാലും നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ്. നിതീഷ് കുമാറിനെ മുന്നിൽ നിർത്തി ബിജെപി കളിച്ച രാഷ്ട്രീയ കളികളാണ് വിജയം കാണുന്നത്. അക്ഷരാർഥത്തിൽ നിതീഷ് കുമാറിന്റെ പാർട്ടിയെ ബിജെപി വിഴുങ്ങി എന്ന് തന്നെ പറയേണ്ടി വരും.
മുന്നണിക്ക് നേതൃത്വം നൽകിയിരുന്ന ജെഡിയുവിനേക്കാൾ കൂടുതൽ സീറ്റുകളുമായി ബിജെപി ഇപ്പോൾ ഏറെ മുന്നിലാണ്. ജെഡിയു 47 സീറ്റുകളിൽ മാത്രം മുന്നിട്ട് നിൽക്കുമ്പോൾ ബിജെപി 70 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാൾ ബിജെപി വലിയ നേട്ടമാണ് ബീഹാറിലുണ്ടാക്കിയിരിക്കുന്നത്.