സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റ ദിവസത്തിനിൽ 1200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയിലെത്തി. 4710 രൂപയാണ് ഗ്രാമിന്റെ വില
തിങ്കളാഴ്ച പവന് 38,880 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. നവംബർ ഒന്നിന് സ്വർണവില 37,680 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ 1200 രൂപയോളം ഉയർന്നു. ഇത് ഒറ്റ ദിവസം കൊണ്ടു തന്നെ താഴെപോകുകയും ചെയ്തു
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1849.93 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്