ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം; കാണികള്‍ക്ക് പ്രവേശനം അനുവദിക്കും
ഐപിഎല്ലിന് ശേഷം ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് സ്റ്റോഡിയത്തിന്റെ 50 ശതമാനം ഇരിപ്പിടങ്ങളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിലാണ് കാണികള്‍ക്ക് അനുമതി നല്‍കാന്‍ ഒരുങ്ങുന്നത്. കോവിഡിനെ തുടര്‍ന്ന് ക്രിക്കറ്റ് മത്സരങ്ങള്‍ കോവിഡ് പ്രട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിനാല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിന് ഉള്ളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഡിസംബര്‍ 17 ന് അഡലെെഡില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ആദ്യ ഡോ-നെെറ്റ് ടെസ്റ്റ് മത്സരത്തില്‍ 27,000 കാണികളെ പ്രവേശിപ്പിക്കും….