പാലിയേക്കര ടോൾ പ്ലാസയിലെ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവരോടും സമ്പർക്കത്തിൽ വന്നവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ടോൾ പ്ലാസ അടച്ചിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർ ഇന്ന് ടോൾ പിരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു