ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ലീഡ് കുറയുന്നു. തിരിച്ചുവരവിന്റെ പാതയിലാണ് മഹാസഖ്യം. എഴുപത്തിയഞ്ച് ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിയത്. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ 119 സീറ്റുകളിലും എംജിബി 116 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇതോടെ അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുള്‍ മുസ്ലിം( എഐഎംഐഎം ) നേടിയ അഞ്ച് സീറ്റ് നിര്‍ണായകമാകും.
ബിഎസ്പി. ആര്‍എല്‍എസ്പി എന്നിവരെ ഉള്‍പ്പെടുത്തിയുള്ള മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. എഐഎംഐഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണി നേടിയ മുസ്ലീം വോട്ടുകള്‍ ആര്‍ജെഡി – കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കേണ്ടതായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.