ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. 17 ജില്ലകളിലെ 94 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. തലസ്ഥാന ജില്ലയായ പട്‌നയിലെ മണ്ഡലങ്ങൾ അടക്കം ഇന്ന് വിധിയെഴുതും
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് യാദവ്, കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹയുടെ മകൻ ലവ് സിൻഹ, ആർ ജെ ഡി നേതാവ് ശക്തിസിംഗ് യാദവ് എന്നിവർ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്.
എൻഡിഎ സഖ്യത്തിൽ ജെഡിയു 43 സീറ്റുകളിലും ബിജെപി 46 സീറ്റുകളിലും മത്സരിക്കുന്നു. മഹാസഖ്യത്തിൽ ആർ ജെ ഡി 56 സീറ്റിലും കോൺഗ്രസ് 24 സീറ്റിലും ഇടതു പാർട്ടികൾ 12 സീറ്റിലും മത്സരിക്കുന്നു. എൽ ജെ പി 52 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്.