ജോസ് കെ മാണി ഇടതുമുന്നണി പ്രവേശനം ഉറപ്പിച്ചതോടെ യുഡിഎഫിൽ കേരളാ കോൺഗ്രസ് എം മത്സരിച്ചിരുന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച് പി ജെ ജോസഫ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്ലിലും നിയമസഭാ തെരഞ്ഞെടുപ്പിലും എല്ലാ സീറ്റും ലഭിക്കണമെന്നാണ് പിജെ ജോസഫിന്റെ ആവശ്യം
തദ്ദേശസ്ഥാപനങ്ങളിൽ 1212 സീറ്റുകളിലും നിയമസഭയിൽ 15 സീറ്റിലുമാണ് കേരളാ കോൺഗ്രസ് മത്സരിച്ചിരുന്നത്. സീറ്റിനെ ചൊല്ലിയുള്ള അവകാശവാദം ജോസഫ് പരസ്യമായി തന്നെ ഉന്നയിക്കുകയും ചെയ്തു. കോട്ടയത്ത് കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച നടത്താനാണ് തീരുമാനം
ജോസ് കെ മാണി വിഭാഗം പോയതോടെ കേരളാ കോൺഗ്രസിന്റെ പക്കലുണ്ടായിരുന്ന കൂടുതൽ സീറ്റുകൾ ഏറ്റെടുക്കാമെന്ന ധാരണയിലായിരുന്നു കോൺഗ്രസ്. ഇതിനാണ് പിജെ ജോസഫ് തടസ്സം ഉന്നയിച്ചിരിക്കുന്നത്. അതേസമയം വിജയസാധ്യത പരിഗണിച്ച് സീറ്റ് മാറ്റത്തിന് തയ്യാറാണെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്.