നബിദിനം ഒക്ടോബര്‍ 29ന്

കോഴിക്കോട്: നാളെ (ഞായര്‍) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് റബീഉല്‍ അവ്വല്‍ 12 ഒക്ടോബര്‍ 29 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. സഫര്‍ 29 ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാലാണ് അറിയിപ്പ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.  

Read More

അമ്പലവയൽ ആശങ്കയിൽ; ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ 156 ആന്റിജന്‍ ടെസ്റ്റില്‍ 18 പേര്‍ക്കും,ബത്തേരിയില്‍ നടത്തിയ ആര്‍ട്ടിപിസിആര്‍ ടെസ്റ്റില്‍ ആറുപേര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് പഞ്ചായത്തില്‍ ഇതാദ്യമാണ്.രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കവും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Read More

ഇനി കൽപ്പറ്റയിലെ പ്രധാന വാർത്തകൾ നിങ്ങൾ അറിയാതെ പോകരുത്!!!

ഇതിനായി മെട്രോ മലയാളം ദിനപത്രത്തിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളോടൊപ്പം ചേരു…. ഇനി എല്ലാ വാർത്തകളും അപ്പോൾ തന്നെ നിങ്ങളുടെ മൊബൈലിൽ അറിയാം. വിശദ വിവരങ്ങൾക്കും, വാർത്ത നൽകാനും 9349009 009 എന്ന നമ്പറിൽ ബന്ധപ്പെടുക

Read More

വയനാട് ആശങ്കയിൽ തന്നെ ;കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു , ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ

മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ മത്തായി (71) ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കിഡ്നി രോഗിയായ ഇദ്ദേഹം ഡയാലിസിസിന് പോയപ്പോൾ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ഒക്ടോബർ 12ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ന്യൂമോണിയ ബാധയെ തുടർന്ന് ഒക്ടോബർ ആറിന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിക്കുകയും അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. പത്തിന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ചു വന്ന മത്തായി ശ്വാസതടസ്സത്തെ തുടർന്ന്…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 52,067 സാമ്പിളുകൾ; 104 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ,…

Read More

ഇന്ന് രോഗമുക്തി നേടിയത് 7991 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 96,004 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 860, കൊല്ലം 718, പത്തനംതിട്ട 302, ആലപ്പുഴ 529, കോട്ടയം 217, ഇടുക്കി 63, എറണാകുളം 941, തൃശൂർ 1227, പാലക്കാട് 343, മലപ്പുറം 513, കോഴിക്കോട് 1057, വയനാട് 144, കണ്ണൂർ 561, കാസർഗോഡ് 516 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

നിർണായക മത്സരത്തിനൊരുങ്ങി ധോണിപ്പട; ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഡൽഹി കാപിറ്റൽസിനെ നേരിടും. ടോസ് നേടിയ ചെന്നൈ നായകൻ ധോണി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരമാനമെടുത്തു.   ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ചെന്നൈക്ക് ഇന്ന് ജയിച്ചേ മതിയാകൂ. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമുള്ള ചെന്നൈ നിലവിൽ ആറാം സ്ഥാനത്താണ്. സീസണിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം ഡൽഹിക്കായിരുന്നു. അതേസമയം ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനായാണ് ഇന്നിറങ്ങുന്നത്. ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ…

Read More

കൊച്ചി വാട്ടര്‍ മെട്രോ പുതുവര്‍ഷത്തില്‍ യാത്ര തുടങ്ങും

ജനുവരിയില്‍ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷന്‍, വൈപ്പിന്‍, ചേരാനല്ലൂര്‍, ഏലൂര്‍ എന്നിവിങ്ങളിലെ ടെര്‍മിനലുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂര്‍, സൗത്ത് ചിറ്റൂര്‍, മുളവുകാട് നോര്‍ത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളാണ് വാട്ടര്‍…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 8 ഹോട്ട്സ്പോട്ടുകൾ കൂടി; 18 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 633 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

വയനാട് ‍ജില്ലയിൽ 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;159 പേര്‍ രോഗമുക്തി നേടി, 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (17.10.20) 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5631 ആയി. 4517 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1080 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 344 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍…

Read More