അമ്പലവയൽ ആശങ്കയിൽ; ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ 156 ആന്റിജന്‍ ടെസ്റ്റില്‍ 18 പേര്‍ക്കും,ബത്തേരിയില്‍ നടത്തിയ ആര്‍ട്ടിപിസിആര്‍ ടെസ്റ്റില്‍ ആറുപേര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് പഞ്ചായത്തില്‍ ഇതാദ്യമാണ്.രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കവും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.