കമ്പളക്കാട് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയവരില്‍ നിന്നാണ് 6 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു വരികയാണ്.
കമ്പളക്കാട് ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഉള്‍പ്പെടെ 6 ലധികം പേര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇതേത്തുടര്‍ന്ന് കമ്പളക്കാട് ടൗണും പരിസരവും നിലവില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ ആയി മാറിയിരിക്കുകയാണ്.കമ്പളക്കാട് അന്‍സാരിയ കോംപ്ലക്‌സില്‍ വച്ച് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ നൂറ്റി അമ്പതോളം പേരാണ് പങ്കെടുത്തിരുന്നത് ആറ് പേര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്