വയനാട് പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ബോബി ചെമ്മണ്ണൂർ ദാനമായി നൽകിയ ഭൂമിയിൽ 24 വീടുകൾ നിർമിക്കും

കൽപ്പറ്റ : പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ബോബി ചെമ്മണ്ണൂർ
ദാനമായി നൽകിയ ഭൂമിയിൽ 24 വീടുകൾ നിർമിക്കുമെന്ന് കൽപ്പറ്റ എം എൽ. എ സി .കെ ശശീന്ദ്രൻ .ബോബി ചെമ്മണ്ണൂരി നോടൊപ്പം ഭൂമി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എൽ.എ. ..

കൽപ്പറ്റ നഗര പരിധിയിലെ ആറ് കോടി രൂപ വിലമതിക്കുന്ന ഒരേക്കർ ഭൂമി ഭൂമി ജില്ലാ ഭരണകൂടത്തിന് നേരത്തെ കൈമാറിയിരുന്നു. ഈ ഭൂമിയിൽ ജില്ലാ നിർമിതി കേന്ദ്രമാണ് വീടുകൾ നിർമ്മിക്കുന്നത്.സംസ്ഥാന സർക്കാരിനു കീഴിലെ ഹൈ പവർ കമ്മിറ്റി അനുമതി നൽകിയാൽ ഉടൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും. മാർച്ച് മാസത്തിനകം നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറും.സുതാര്യമായാണ് ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളത് എന്നും എം.എൽ.എ പറഞ്ഞു. എ.ഡി.എം. യൂസഫ് , നിർമ്മിതി കേന്ദ്രം ഉദ്യോഗസ്ഥർ എന്നിവരും സ്ഥലം സന്ദർശിച്ചു.
.
പുത്തുമല ഉരുൾപൊട്ടലിന് ശേഷം അവിടം സന്ദർശിച്ച തൻറെ അടുത്തേക്ക് ഓടി വന്ന കുട്ടിയുടെ ചിത്രമാണ് ഇങ്ങനെയൊരു കാരുണ്യ പ്രവർത്തനത്തിന് പ്രചോദനമായതെന്ന് ഡോക്ടർ ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇതിനോടകം 100 കോടിയിലധികം രൂപയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബോബി ചെമ്മണ്ണൂർ കൽപ്പറ്റയിൽ ഉള്ള അഗതിമന്ദിരത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്. 18 അന്തേവാസികളാണ് ചെമ്മണ്ണൂർ പുവർഹോമിൽ ഉള്ളത്.